Monday 17 May 2021 10:52 AM IST : By സ്വന്തം ലേഖകൻ

ഈ പേര് എപ്പോഴും എന്റെ ജീവിതതിന്റെ ഭാഗമാകാൻ ആഗ്രഹിച്ചു! മകന് തന്റെ പ്രിയകഥാപാത്രത്തിന്റെ പേര് നൽകി പ്രദീപ് ചന്ദ്രൻ

pradeep-chandran

ആദ്യത്തെ കൺമണിക്ക് തന്റെ പ്രിയകഥാപാത്രത്തിന്റെ പേര് നൽകി നടൻ പ്രദീപ് ചന്ദ്രൻ. അഭിറാം എ.പി എന്നാണ് പ്രദീപും ഭാര്യയും മകന് പേരിട്ടിരിക്കുന്നത്. കറുത്തമുത്ത് സീരിയലിൽ പ്രദീപ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് അഭിറാം IPS.

‘ഇന്നലെ (14.05.2021) ഞങ്ങളുടെ മകന്റെ നൂലുകെട്ട് ആയിരുന്നു.. ഇടത്തേ കാതിൽ വെറ്റില വച്ച് വലതു കാതിൽ മൂന്നു പ്രാവശ്യം പേര് ചൊല്ലി .. "അഭിറാം .. അഭിറാം.. അഭിറാം.. " അതെ .. എന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേര് .. “കറുത്തമുത്ത്” എന്ന ഏഷ്യാനെറ്റ് സീരിയലിലെ "അഭിറാം IPS” എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിരുന്നു.. അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു .. ഇനി അവൻ ABHIRAAM A P.. എല്ലാവരുടെയും അനുഗ്രഹം ഒപ്പമുണ്ടാകണം.

ലോക്ക്ഡൗൺ ആയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഞാനും ഭാര്യയും കുഞ്ഞും ഭാര്യാ മാതാവും കൂടി ഭാര്യാഗൃഹത്തിൽ വച്ചായിരുന്നു ചടങ്ങു നടത്തിയത്’. – പ്രദീപ് മകന്റെ ചിത്രങ്ങൾ പങ്കുവച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചു.