Friday 28 October 2022 10:57 AM IST : By സ്വന്തം ലേഖകൻ

‘പ്രാണവായു പോലെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു... ഒരുപാട് മിസ്സ് ചെയ്യുന്നു...’: കുറിപ്പുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

prarthana

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരാണ്.

ഉപരി പഠനത്തിനായി കഴിഞ്ഞ മാസമാണ് പ്രാര്‍ത്ഥന ലണ്ടനിലേയ്ക്കു പോയത്. ഇപ്പോഴിതാ, അനുജത്തി നക്ഷത്രയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് പ്രാര്‍ത്ഥന കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘love you like oxygen. missing my baby too much’ എന്നാണ് ഗായിക കൂടിയായ പ്രാർഥനയുടെ കുറിപ്പ്.

ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് സര്‍വകലാശാലയില്‍ സംഗീതം പഠിക്കാനാണ് പ്രാര്‍ത്ഥന പോയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും പ്രാര്‍ത്ഥന പിന്നണി പാടിയിട്ടുണ്ട്.