Thursday 09 July 2020 03:54 PM IST : By സ്വന്തം ലേഖകൻ

കൂടുതൽ കരുത്തോടെ പൃഥ്വി! പുതിയ വർക്കൗട്ട് ചിത്രം പങ്കുവച്ച് താരം

prithvi

തന്റെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ്. Getting Strongerഎന്ന ഹാഷ്ടാഗോടെയാണ് വീടിനുള്ളിലെ ജിമ്മിൽ നിന്നുള്ള സെൽഫി താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറൽ ആണ്.

തന്റെ പുതിയ ചിത്രമായ ‘ആടുജീവിത’ത്തിനു വേണ്ടി ശരീര ഭാരം കുറച്ച്, പുതിയ മേക്കോവറിലെത്തിയ പൃഥ്വി വീണ്ടും സിക്സ് പായ്ക്ക് ഗെറ്റപ്പിലേക്കു മടങ്ങിയെത്തുകയാണ് ഇപ്പോൾ. ജോർദാനിൽ നിന്നു ‘ആടുജീവിതം’ ഷൂട്ടിങ് കഴിഞ്ഞു മടങ്ങി വന്ന താരം വർക്കൗട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങുകയായിരുന്നു.

അടുത്തിടെ തന്റെ വർക്കൗട്ട് ചിത്രങ്ങൾ താരം പങ്കുവച്ചവയൊക്കെ വൈറൽ ആയിരുന്നു.