Friday 10 January 2020 10:10 AM IST : By സ്വന്തം ലേഖകൻ

ആ പ്രണയം വിദേശത്ത് പഠിക്കുമ്പോൾ! മുൻ കാമുകിയുടെ പേര് വെളിപ്പെടുത്തി പൃഥ്വി

prithviraj-sukumaran

മലയാളത്തിന്റെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നായകൻ എന്നതിനൊപ്പം സംവിധാനത്തിലും തന്റെ പ്രതിഭ അടയാളപ്പെടുത്തിക്കഴിഞ്ഞ താരം ‘ആടു ജീവിതം’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായുള്ള ശാരീരിക തയാറെടുപ്പുകളിലാണ് ഇപ്പോൾ.

പൃഥ്വിയും ഭാര്യ സുപ്രിയ മേനോനും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാൽ സുപ്രിയയ്ക്ക് മുമ്പ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്ന് ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നിരിക്കുന്നു.

തനിക്ക് സുപ്രിയയെ പ്രണയിക്കുന്നതിന് മുമ്പ് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്നും ആസ്ട്രേലിയയില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു അത് എന്നും താരം പറഞ്ഞു.

പെണ്‍കുട്ടിയുടെ പേര് ജൂണ്‍ എന്നായിരുന്നു എന്നും പൃഥ്വി തുറന്ന് പറഞ്ഞു.

90 കിലോ ഭാരമുണ്ടായിരുന്ന പൃഥ്വി ഇപ്പോള്‍ ആടുജീവിതത്തിന് വേണ്ടി 70 കിലോയോളം ആക്കിയിരിക്കുകയാണ്. ചിത്രത്തിലെ ലുക്കിന് വേണ്ടി താടി നീട്ടിയിരിക്കുകയാണ് താരം.