Friday 18 June 2021 10:49 AM IST : By സ്വന്തം ലേഖകൻ

ചിരി, ആശയങ്ങൾ, കഥകൾ, വിശ്വാസം...അതായിരുന്നു സച്ചി…! പ്രിയപ്പെട്ടവന്റെ ഓർമയിൽ പൃഥ്വി: കുറിപ്പും ചിത്രവും പങ്കുവച്ച് താരം

sachy-prithvi

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം.

പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയിൽ നിൽക്കവേയാണ് 48 വയസ്സിൽ ഹൃദയാഘാതം സച്ചിയെ കാണാമറയത്തേക്കു കൊണ്ടുപോയത്.

മലയാള സിനിമയിലെ വൻ ഹിറ്റുകളായ ‘അനാർക്കലി’യും ‘അയ്യപ്പനും കോശിയു’മാണ് സച്ചി സംവിധാനം ചെയ്ത ചിത്രങ്ങൾ. ഈ രണ്ടു ചിത്രങ്ങൾ മാത്രം മതി സച്ചിയെന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പ്രതിഭ മനസ്സിലാക്കാൻ.

ഇപ്പോഴിതാ, തന്റെ പ്രിയസുഹൃത്തിന്റെ ഓർമകൾ കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘The laughs, the ideas, the stories, the trust. Sachy…one year...’ എന്നാണ് സച്ചിയോടൊപ്പമുള്ള ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്. പൃഥ്വി നായകനാകുന്ന ‘വിലായത്ത് ബുദ്ധ’യാണ് സച്ചി ഒടുവിൽ പ്ലാൻ ചെയ്ത ചിത്രം.