Thursday 30 September 2021 04:27 PM IST : By സ്വന്തം ലേഖകൻ

പൃഥ്വിരാജിന് ‘കരുത്തുറ്റ’ സർപ്രൈസുമായി സുപ്രിയ; പ്രിയതമന് പിറന്നാൾ സമ്മാനം മിനി ജെസിഡബ്ല്യു, ചിത്രങ്ങൾ

prithviiijjjraaasupriyaaa

പൃഥ്വിരാജിന് പിറന്നാൾ സർപ്രൈസുമായി ഭാര്യ സുപ്രിയ മേനോൻ. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ ഏറ്റവും കരുത്തൻ കാർ ജെസിഡബ്ല്യുവാണ് പ്രിയതമന് സുപ്രിയ സമ്മാനിച്ചത്. കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇവിഎം മിനിയിൽ നിന്നാണ് വാഹനം സ്വന്തമാക്കിയത്.

സുപ്രിയയ്ക്കൊപ്പം വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റിബൽ ഗ്രീൻ നിറത്തിലുള്ളതാണ് ഈ മിനി കൂപ്പർ. മിനി കൂപ്പറിന്റെ പെർഫോമൻസ് പതിപ്പാണ് ജോൺ കൂപ്പർ വർക് എന്ന ജിസിഡബ്ല്യു. ഏകദേശം 45.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. മിനിയുടെ ഇന്ത്യയിലെ ഏറ്റവും കരുത്തൻ കാറാണ് ജെസിഡബ്ല്യു. 

Tags:
  • Movies