Tuesday 01 November 2022 02:33 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കില്‍ പൃഥ്വിരാജ്: കേരള പിറവി ആശംസകൾ പങ്കുവച്ച് താരം

prithviraj

കേരള പിറവി ആശംസകൾ പങ്കുവച്ച്, തന്റെ പുതിയ ചിത്രവുമായി മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ‌. സ്റ്റൈലൻ ലുക്കിലുള്ള പൃഥ്വിരാജിന്റെ ഫോട്ടോ ആരാധകര്‍ ആഘോഷമാക്കിക്കഴിഞ്ഞു.

‘വിലായത്ത് ബുദ്ധ’എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ജയൻ നമ്പ്യാരാണ് സംവിധാനം.

‘കാപ്പ’ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഷാജി കൈലാസാണ് സംവിധാനം. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ജി ആര്‍ ഇന്ദുഗോപന്റെ തിരക്കഥ. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.