Thursday 24 November 2022 11:06 AM IST : By സ്വന്തം ലേഖകൻ

ജിമ്മിൽ നിന്നു ‘ഹലോ’ പറഞ്ഞ് പൃഥ്വിരാജ്: ചിത്രം ഏറ്റെടുത്ത്, കമന്റുകളുമായി ആരാധകർ

prithviraj

ജിമ്മിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ. ജിമ്മിൽ ഡംബെലുകൾക്ക് നടുവിൽ നിന്നുള്ള ഫോട്ടോയാണ് പൃഥ്വിരാജ് ഹലോ എന്ന കുറിപ്പോടെ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിനു താഴെ കമന്റുകളുമായി ആരാധകരും എത്തിക്കഴിഞ്ഞു.

അതേസമയം നിരവധി സിനിമകളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഷാജി കൈലാസിന്റെ കാപ്പ, വിലായത്ത് ബുദ്ധ, സലാർ, ഖലിഫ, ആടുജീവിതം, എമ്പുരാൻ, കാളിയന്‍, ഗോള്‍ഡ് തുടങ്ങിയവയാണ് പൃഥ്വിയുടേതായി വരുന്നത്.