Thursday 22 July 2021 10:49 AM IST : By സ്വന്തം ലേഖകൻ

‘ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി പല രീതിയിൽ പ്രചരിപ്പിക്കുന്നു, സത്യാവസ്ഥ മനസ്സിലാക്കണം’: പ്രതികരിച്ച് പ്രിയ വാരിയർ

priya

‘പ്രിയ വാരിയർ പ്രണയം വെളിപ്പെടുത്തുന്നു’ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയുടെയുടെ അടിക്കുറിപ്പ് തന്റെ അറിവോടെ എഴുതി ചേർത്തതല്ലെന്നും കൂട്ടുകാരുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ തെറ്റായ രീതിയിൽ പ്രചരിക്കുകയാണെന്നും നടി പ്രിയ വാരിയർ.

ഈ വർഷം ഏപ്രിൽ മാസത്തിൽ അപ്‌ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ലോഗ് ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

‘വ്ലോഗിൽ നിന്നുള്ള ചില ക്ലിപ്പുകൾ മാത്രം മുറിച്ചുമാറ്റി സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ പ്രചരിക്കുന്നത് കാണുവാനിടയായി. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇവർ ഇത് ചെയ്തിരിക്കുന്നത്. എന്നെക്കുറിച്ചുളള നിങ്ങളുടെ കരുതൽ കാണുമ്പോൾ സന്തോഷം. എന്നാൽ ഇതിന്മേലുളള ചർച്ച തീര്‍ത്തും അനാവശ്യമാണ്. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേർത്താണ് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നത്. ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വാർത്തകൾ നൽകൂ.’ – പ്രിയ പറയുന്നു.