Friday 16 October 2020 09:46 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്’! വിമർശിച്ചവർക്കെതിരെ തകർപ്പൻ മറുപടിയുമായി പ്രിയ വാരിയർ

priya

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ചവർക്കെതിരെ തകർപ്പൻ മറുപടിയുമായി യുവനായിക പ്രിയ വാരിയർ.

പ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ താരം അണിഞ്ഞിരുന്ന ലെഹെംഗയുടെ കഴുത്തിന് ഇറക്കം കൂടി എന്ന കാരണത്താലാണ് പലരും ട്രോളുകളും വിമർശനങ്ങളുമായി എത്തിയത്.

“എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലിൽ ഒന്നുപോലും വായിച്ച് തീർക്കാൻ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തിൽ ചില കമന്റുകൾ വായിച്ചു. എല്ലാവരും ആ കമന്റുകൾ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവർക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങൾ അവർ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവർക്ക് നൽകാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോൾ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാൻ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികൾ നിലനിൽക്കുമ്പോഴും ഇത്രയും ദൂരം എത്തിയതിൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോൾ ഇത്രമാത്രം. എന്റെ ശൈലിയിൽ ശ്രദ്ധ ചെലുത്തിയതിന് നന്ദി. #ItsADressNotAYes #RefuseTheAbuse”.– വിമർശനങ്ങൾക്ക് മറുപടിയായി പ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.