സുഹൃത്തിനൊപ്പമുള്ള മനോഹരമായ നൃത്ത വിഡിയോയുമായി നടി പ്രിയ വാരിയർ. നർത്തകനും റിയാലിറ്റി ഷോ വിജയിയുമായ നാസിഫ് ആസാദാണ് താരത്തിനൊപ്പം ചുവട് വയ്ക്കുന്നത്. ‘കൈസേ തൂ ഗുൻഗുനായേ മുസ്കുരായേ’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ്, യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധം ഇരുവരുടെയും പ്രകടനം. വിഡിയോ ഇതിനോടകം വൈറലാണ്. സഞ്ജയ് ശ്രീനിവാസും മെൽബിൻ അലക്സും ചേർന്നാണു വിഡിയോ ചിതീകരിച്ചത്.