Thursday 09 September 2021 04:35 PM IST : By സ്വന്തം ലേഖകൻ

പിന്നെയും ചുള്ളനായി മെഗാസ്റ്റാര്‍: പുഴു ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം: വൈറല്‍

mammootty-puzhu

പ്രഖ്യാപിച്ചതു തൊട്ടേ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പുഴു. മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായികയായ റതീനയാണ്. ഭീഷ്മ പര്‍വം എന്ന ചിത്രത്തിനായി താടിയും മുടിയും നീട്ടി വളര്‍ത്തിയ മമ്മൂട്ടി ഇപ്പോഴിതാ പുഴുവിനായി പുതിയ മേക്കോവറിലെത്തി കൂടുതല്‍ ഗ്ലാമറായിരിക്കുകയാണ്.  മുടിയും താടിയും വെട്ടി പുതിയ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രം നിര്‍മ്മാതാവ് ആന്റോ ജോസഫാണ് പങ്കുവെച്ചത്.

'ഇന്ന് പ്രതിപക്ഷ നേതാവിനോടും, വി.കെ അഷ്റഫ്ക്കയ്ക്കുമൊപ്പം തൃശൂരില്‍' എന്ന കുറിപ്പോടെയാണ് ആന്റോ ജോസഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കോവിഡിന് ശേഷം താടിയും മുടിയും വളര്‍ത്തിയ മമ്മൂട്ടിയുടെ പല ചിത്രങ്ങളും വൈറലായിരുന്നു. അമല്‍ നീരദിന്റെ ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയെത്തുന്നതും താടിയും മുടിയുമുള്ള ലുക്കിലാണ്. 

ഈ മാസം പത്തിന് പുഴുവിന്റെ ചിത്രീകരണത്തിനായി മമ്മൂട്ടി കൊച്ചിയിലെത്തും.  ഉണ്ടക്ക് ശേഷം ഹര്‍ഷദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.