Thursday 21 November 2019 12:57 PM IST : By സ്വന്തം ലേഖകൻ

ഷെയ്ന്റെ ‘ഖൽബ്’, സാജിദിന്റെയും! ഒരുങ്ങുന്നത് പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകുന്ന ഇമോഷണൽ ഡ്രാമ

qulb

പ്രണയത്തിന്റെ ഹൃദയമിടിപ്പുമായി ഷെയിൻ നിഗം – സാജിദ് യഹിയ ചിത്രം ‘ഖൽബ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സിനിമാപ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രിയേഷൻസും ചേർന്നൊരുക്കുന്ന ചിത്രം തിരക്കഥയെഴുതി, സംവിധാനം ചെയ്യുന്നത് സാജിദ് യഹിയ ആണ്. സാജിദിന്റെ മൂന്നാം ചിത്രമാണ് ഇത്.
പേര് സൂചിപ്പിക്കും പോലെ ഒരു പ്രണയ ചിത്രമാണ് ഖൽബ്. സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവർ ആണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. പൂർണ്ണമായും ആലപ്പുഴയിൽ ഒരുക്കുന്ന സിനിമക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സ്, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ എന്നിവർ ചേർന്നാണ്.
ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ തിരക്കഥയെഴുത്തിൽ സാജിദിനൊപ്പം സുഹൈൽ കോയയും ഉണ്ട്. പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് ഖൽബ്.