Tuesday 09 February 2021 12:06 PM IST : By സ്വന്തം ലേഖകൻ

‘ചിലർ അങ്ങനെ ആണ്, ദോഷൈകദൃക്കുകൾ...സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’! ‘ഇരിപ്പിട വിവാദ’ത്തിൽ മറുപടിയുമായി രചന നാരായണൻകുട്ടി

rachana

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ വനിത അംഗങ്ങൾക്ക് ഇരിപ്പിടം നൽകിയില്ലെന്ന വിമർശനങ്ങളിൽ മറുപടിയുമായി നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ രചന നാരായണൻകുട്ടി.

‘ചിലർ അങ്ങനെ ആണ്,

ദോഷൈകദൃക്കുകൾ!

എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.

വിമർശന ബുദ്ധി നല്ലതാണ്, വേണം താനും... എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല ...

ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ ‘ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി, കഷ്ടം’ എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല, മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.

സ്നേഹം

രചന നാരായണൻകുട്ടി’.– രചന ഫെയ്സ്ബുക്കിൽ കുറിച്ചു.