Tuesday 20 April 2021 09:15 AM IST : By സ്വന്തം ലേഖകൻ

‘വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങനെ ഡാൻസ് ചെയ്യാതിരിക്കും’! സ്വിമ്മിങ് പൂള്‍ ഡാൻസ് വിഡിയോയുമായി രചന

rachana

സ്വിമ്മിങ് പൂളിൽ നിന്നുള്ള ഡാൻസ് വിഡിയോയുമായി മലയാളത്തിന്റെ പ്രിയ അഭിനേത്രി രചന നാരായണൻകുട്ടി.

മികച്ച നർത്തകി കൂടിയായ രചന ‘വെള്ളത്തിൽ ഇറങ്ങിയാൽ എങ്ങിനെ ഡാൻസ് ചെയ്യാതിരിക്കും’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അശോക’യിലെ ‘സന്‍ സനന’ എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ചാണ് രചനയുടെ നൃത്തം. വിഡിയോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.