Wednesday 10 February 2021 10:56 AM IST : By സ്വന്തം ലേഖകൻ

‘ആരാണ് ഈ പാര്‍വതി’ എന്ന് രചന നാരായണൻകുട്ടി! ‘ഇരിപ്പിട വിവാദം’ പുതിയ തലത്തിലേക്ക്! മറുപടികൾ വൈറൽ

rachana

മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട് രചന നാരായണൻകുട്ടി ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഈ കുറിപ്പിന് താഴെ ഒരാൾ കുറിച്ച കമന്റും അതിന് രചന നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അത് ഒരിക്കൽ മനസ്സിലാകുമെന്നും രചനയുടെ കുറിപ്പിനു താഴെ ഒരാൾ കമന്റിട്ടു. എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടെന്നും ഇത് എന്റെ ശബ്ദമാണെന്നും രചന ഇതിന് മറുപടി നൽകി.

rachana-2

അതേസമയം, ഈ ചിത്രം പങ്കുവച്ചത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പാര്‍വതി പറഞ്ഞത് നിങ്ങൾക്കു കൊണ്ടു എന്നല്ലേ ഇതില്‍ നിന്നു വ്യക്തമാകുന്നതെന്നുമായിരുന്നു മറ്റൊരാൾ കമന്റിട്ടത്. ഇതിന്, ‘ആരാണ് ഈ പാര്‍വതി’ എന്ന മറു ചോദ്യമായിരുന്നു രചന ഉന്നയിച്ചത്.

മറ്റു ചില കമന്റുകൾക്കും രചന മറുപടി പറഞ്ഞിട്ടുണ്ട്.

മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.

വര്‍ത്തമാനം എന്ന പുതിയ സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള പരിപാടിയിൽ, ‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കാണുന്നത്. ഇതിന് സമീപം സ്ത്രീകള്‍ നില്‍ക്കുകയാണ്. വേദിയില്‍ ആണുങ്ങള്‍ ഇരിക്കുന്നു. അതില്‍ ഒരു നാണവുമില്ലാത്ത ഒരു കൂട്ടം സംഘടനകള്‍ ഇന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും കൂടി ഇത് നമ്മള്‍ കണ്ടിട്ടുള്ളതാണ്’ എന്നാണ് പാര്‍വതി വിവാദത്തിൽ പ്രതികരിച്ചത്.