Tuesday 22 December 2020 02:16 PM IST : By സ്വന്തം ലേഖകൻ

സ്പോർട്സ് ഡ്രാമയുമായി രാഹൽ റിജി നായർ ; ‘ഖോ ഖോ’യിൽ രജിഷാ വിജയൻ നായിക

raja

ഡാകിനിയ്ക്ക് ശേഷം പുതിയ ചിത്രവുമായി രാഹൽ റിജി നായർ. ‘ഖോ ഖോ’ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ രജിഷാ വിജയനാണ് നായികയാകുന്നത്. മഞ്ജു വാരിയരുടെ ഫെയ്സ്ബുക് പേജിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. ഒറ്റമുറി വെളിച്ചം, ഡാകിനി , കള്ളനോട്ടം എന്നീ സിനിമകൾക്ക് ശേഷം രാഹുൽ റിജിനായർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഇന്ത്യയിലെ പരമ്പരാഗത കളികളിലൊന്നായ ‘ഖോ ഖോ’ എന്ന കളിയെ ആസ്പദമാക്കിയാണ് സിനിമയെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ലഭിക്കുന്ന സൂചന.

Tags:
  • Movies