Wednesday 03 June 2020 09:52 AM IST : By സ്വന്തം ലേഖകൻ

‘ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യൻ ആണ്, ഏറ്റവും വൃത്തികെട്ട പദവും മനുഷ്യൻ എന്നു തന്നെ’– പ്രതികരണവുമായി രാജേഷ് ശർമ

rajesh-sarma

സ്ഫോടക വസ്തുക്കൾ നിറച്ച പെെനാപ്പിൾ നൽകി ആനയെ കൊന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ രാജേഷ് ശർമ.

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂർണമായും തകർന്നിരുന്നു. അത് മാത്രമല്ല സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച ഈ കാട്ടന ഗർഭിണി കൂടിയായിരുന്നു.

‘ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യൻ ആണ്. ഏറ്റവും വൃത്തികെട്ട പദവും മനുഷ്യൻ എന്നു തന്നെ’.– താരം കുറിച്ചതിങ്ങനെ.