Thursday 19 March 2020 03:16 PM IST : By സ്വന്തം ലേഖകൻ

അണ്ണനും തമ്പിയും ഇനി സിനിമയിലും ഒന്നിച്ച്! ‘അഞ്ജലി’ മെയ് ആദ്യ വാരം ആരംഭിക്കും

rajith

ബിഗ് ബോസ് മലയാളം സീസൺ ടുവിലെ മത്സരാർഥികളായിരുന്ന രജിത് കുമാറും പവൻ ജിനോ തോമസും സിനിമയിലും ഒന്നിക്കുന്നു. ‘അഞ്ജലി’ എന്നാണ് ചിത്രത്തിന്റെ പേര്. ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മെയ് ആദ്യ ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഫീൽ ഫ്ളൈയിംഗ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ആലപ്പി അഷ്റഫ് കഥയും തിരക്കഥയും എഴുതി നവാഗതനായ പെക്സൻ അംബ്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജിത്ത് കുമാർ അഭിനയിക്കും എന്നാണ് റിപ്പോർട്ട്. ‘ക്രേസി ടാസ്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡിക്കാണ് പ്രാധാന്യം നൽകുന്നത്.