‘റാം’ ശേഷിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണത്തിനായി മോഹൻലാലും ജീത്തു ജോസഫുമടങ്ങുന്ന സംഘം മൊറോക്കോയിലേക്ക്.
മൊറോക്കോയിലേക്ക് യാത്ര തിരിക്കുന്ന തന്റെയും മോഹൻലാലിന്റെയും ഫോട്ടോകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
മോഹൻലാല്‍ ആരാധകര്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ‘റാം’. ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ഇപ്പോള്‍ മൊറോക്കയിലേക്ക് പോയിരിക്കുന്നത്. റാം ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും പൂര്ത്തിയാക്കുകയത്രേ.