Wednesday 20 April 2022 09:58 AM IST : By സ്വന്തം ലേഖകൻ

ആർക്ക്; റോക്കി ഭായിക്കോ ? തകർപ്പൻ മറുപടിയുമായി രമേശ് പിഷാരടി

ramesh-pisharody

മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ രമേശ് പിഷാരടി നായകനാകുന്ന നോ വേ ഔട്ട് റിലീസിനൊരുങ്ങുകയാണ്. കെ.ജി.എഫ് ടു വൻ വിജയം നേടി കേരളത്തിലെ തിയറ്ററുകളിലും നിറഞ്ഞോടുമ്പോഴാണ് ഏപ്രിൽ 22 ന് നോ വേ ഔട്ട് പ്രദർശനത്തിനെത്തുക.

ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഓർമിപ്പിച്ച് പിഷാരടി പങ്കുവച്ച ഒരു പോസ്റ്റിനു താഴെ ഒരാളിട്ട കമന്റും അതിന് പിഷാരടി നൽകിയ മറുപടിയുമാണ് വൈറൽ.

‘കെജിഎഫ് 2 തീ മഴ സൃഷ്ട്ടിക്കുമ്പോ ഇത് പോലെയുള്ള കൊച്ചു സിനിമകൾ തിയറ്ററിലൊക്കെ ഇറക്കുന്നത് റിസ്ക് അല്ലേ ചേട്ടായി..’ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. ഇതിന് പിഷാരടിയുടെ മറുപടി ‘ആർക്ക്; റോക്കി ഭായിക്കോ?’ എന്നായിരുന്നു.