Wednesday 20 October 2021 02:57 PM IST : By സ്വന്തം ലേഖകൻ

ജന്മദിനാശംസകൾ കിളി...: പ്രിയപ്പെട്ടവൾക്കായി വേറിട്ട കേക്കുമായി രമേശ് പിഷാരടി

ramesh-pisharody

ഭാര്യ സൗമ്യയുടെ പിറന്നാള്‍ ദിനത്തിൽ വേറിട്ട കേക്കുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി. ഒരു കോഴിയുടെ രൂപത്തിലുള്ള കേക്കാണ് പിഷാരടി പ്രിയപ്പെട്ടവൾക്കായി ഒരുക്കിയത്. ജന്മദിനാശംസകൾ കിളി എന്നാണ് കേക്കിൽ എഴുതിയിരിക്കുന്നത്.

നിരവധി പേരാണ് സൗമ്യയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.

2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം. മൂന്ന് മക്കളാണ് ഇവർക്ക്.