Monday 27 January 2020 02:15 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടി മികച്ച നടൻ, നൈല ഉഷ നടി! മികച്ച വില്ലനായി ബിബിൻ ജോർജും: രാമു കാര്യാട്ട് സ്മാരക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു

ramu

രാമു കാര്യാട്ട് സ്മാരക പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി. മികച്ച നടി നൈല ഉഷ.

തൃശൂർ നാട്ടിക ബീച്ചിൽ വച്ചായിരുന്നു ചടങ്ങ്. സിനിമാ–സാമൂഹിക രംഗത്തെ പ്രശസ്തർ പങ്കെടുത്തു.

അനു സിത്താര,ധർമജൻ, സൈജു കുറുപ്പ്, മിയ ജോർജ്ജ്, ഇനിയ തുടങ്ങിയ താരങ്ങളും ചടങ്ങിനെത്തി. മികച്ച ഗായനുള്ള പുരസ്കാരം വിജയ് യേശുദാസിന് സമ്മാനിച്ചു. മികച്ച വില്ലൻ ബിബിൻ ജോർജ്.