Saturday 14 December 2019 05:14 PM IST : By സ്വന്തം ലേഖകൻ

രമ്യ നമ്പീശന്റെ കല്യാണം കഴിഞ്ഞോ ? പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യം എന്ത്: മറുപടിയുമായി താരം

ramya-new

രമ്യ നമ്പീശൻ വിവാഹ വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോഴിതാ, ആ ചിത്രം ട്വീറ്റ് ചെയ്ത് ആരാധകരുടെ സംശയത്തിന് താരം തന്നെ മറുപടി നൽകുന്നു.

ചിത്രം കണ്ട്, രമ്യയുടെ വിവാഹം കഴിഞ്ഞോ, വരൻ ആര് തുടങ്ങി പല ചോദ്യങ്ങളായിരുന്നു പ്രേക്ഷകർക്ക്.

തന്റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് പുതിയ ചിത്രത്തില്‍ നിന്നുമുള്ള ഫോട്ടോയാണെന്നും താരം ട്വീറ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് ഇത്.