Thursday 12 May 2022 03:17 PM IST : By സ്വന്തം ലേഖകൻ

വർഷങ്ങൾക്കു മുൻപ് മമ്മൂക്ക ചോദിച്ചു,‘ജോർജിന്റെ നമ്പറില്ലേ’...: ‘പുഴു’ എത്തുമ്പോൾ സന്തോഷം കുറിച്ച് രത്തീന

ratheena

മമ്മൂട്ടിയെ നായകനാക്കി രത്തീന സംവിധാനം ചെയ്യുന്ന പുഴു ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. പാർവതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ, തന്റെ ആദ്യ സംവിധാന സംരംഭം മണിക്കൂറുകൾക്കകം പ്രേക്ഷകരിലേക്കെത്തുമ്പോൾ സന്തോഷം പങ്കുവച്ച് രത്തീന ഫെയ്സ്ബുക്കിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.

‘വർഷങ്ങൾക്കു മുൻപ് ഒരു സിനിമ സെറ്റിൽ വച്ച് മമ്മൂക്ക ചോദിച്ചു ,

‘ജോർജിന്റെ നമ്പറില്ലേ ?

എന്ത് ആവശ്യം ഉണ്ടേലും ജോർജ് നോട് പറഞ്ഞാ മതി’.

വർഷങ്ങൾക്കിപ്പുറം ഞാൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോ പ്രൊഡ്യൂസറായി തൊട്ടരികിൽ ജോർജേട്ടനും ഉണ്ട്.

ഈ സിനിമയിൽ തെളിഞ്ഞു കാണുന്ന ഒരോ പേരും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ പുഴു നിങ്ങളുടേതാകുകയാണ്...’.– എന്നാണ് രത്തീന കുറിച്ചത്.