Friday 21 January 2022 10:20 AM IST : By സ്വന്തം ലേഖകൻ

‘മുസ്ലിം അല്ലല്ലോ ല്ലേ ? യെസ് ആണ്... ഓ... അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം’: തുറന്ന് പറഞ്ഞ് റത്തീന

ratheena

മമ്മൂട്ടി നായകനായി, റിലീസിനൊരുങ്ങുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് റത്തീന. പാർവതി തിരുവോത്താണ് ചിത്രത്തിൽ നായിക. ഇപ്പോഴിതാ, മുസ്ലിം വിഭാഗം, ഭര്‍ത്താവ് കൂടെയില്ല, സിനിമയില്‍ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാല്‍ കൊച്ചിയില്‍ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്നു തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് റത്തീന.

റത്തീനയുടെ കുറിപ്പ് –

"റത്തീന ന്ന് പറയുമ്പോ??"

"പറയുമ്പോ? "

മുസ്ലിം അല്ലല്ലോ ല്ലേ?? "

"യെസ് ആണ്...'

" ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!"

കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും!

പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്

ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി

സിനിമായോ, നോ നെവർ

അപ്പോപിന്നെ മേൽ പറഞ്ഞ

എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..

"ബാ.. പോവാം ...."

---

Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം...