Monday 13 January 2025 01:54 PM IST : By സ്വന്തം ലേഖകൻ

‘നീയുമൊന്നിച്ച് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ കാത്തിരിക്കുന്നു’: കുറിപ്പ്

reba

‍മൂന്നാ വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടി റീബ മോണിക്ക ജോണിന്റെ ഭർത്താവ് ജോമോൻ. പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പും ജോമോൻ പങ്കുവച്ചു.

‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി എന്നെനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മറ്റെല്ലാം അപ്രസക്തമാക്കുന്ന ഒറു വ്യക്തിയ്‌ക്കൊപ്പം ജീവിക്കുമ്പോള്‍ സമയം പറന്ന് പോകുന്നത് പോലെയാണ് തോന്നുന്നത്. കോഫി ഡേറ്റുകളും ഭക്ഷണം ആസ്വദിക്കുന്നതും, സുഖകരമായ സിനിമ രാത്രികളും, നീണ്ട പ്രണയ യാത്രകളും തുടങ്ങി സംഗീതം ആസ്വദിക്കുന്നതും, പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളും ജാസ് ട്യൂണുകള്‍ക്ക് ഡാന്‍സ് ചെയ്യുന്നതും വിഡ്ഢിത്തങ്ങള്‍ പങ്കുവയ്ക്കുന്നതും വരെ എല്ലാം ആസ്വദിച്ചു

എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിനും, ഞാന്‍ എന്താണോ എന്നെ അങ്ങനെ തന്നെ പൂര്‍ണ ഹൃദയത്തോടെ സ്വീകരിച്ചതിനും നന്ദി. ദൈവം നമുക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. അതിനൊപ്പം നീയുമൊന്നിച്ച് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ കാത്തിരിക്കുന്നു, ഐ ലവ് യു’ എന്നാണ് താരം കുറിച്ചത്.

2022 ല്‍ ആണ് റീബ മോണിക്ക ജോണിന്റെയും ജോമോന്റെയും വിവാഹം കഴിഞ്ഞത്. നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റീബ മോണിക്ക ജോണ്‍ ശ്രദ്ധേയയായത്.