Monday 30 September 2019 11:33 AM IST : By സ്വന്തം ലേഖകൻ

‘വെറുതെ കിടന്നുറങ്ങുകയാണെങ്കിൽ കൂടി എന്നെക്കുറിച്ച് പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്’! ഗോസിപ്പുകൾക്കെതിരെ മനസ്സ് തുറന്ന് രേഖ

rekha-new-new

ബിഗ് സ്ക്രീനിൽ തുടങ്ങി മിനി സ്ക്രീനിൽ തിളങ്ങുന്ന താരമായി വളർന്ന അഭിനേത്രിയാണ് രേഖ. ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ താരമായ രേഖ പരസ്പരം എന്ന സീരിയലിലെ പദ്മാവതിയായി കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി.

ഇപ്പോഴിതാ തന്റെ കുടുംബജീവിതത്തെക്കുറിച്ചും തനിക്കെതിരെയുള്ള ഗോസിപ്പുകളെക്കുറിച്ചും ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ മനസ്സ് തുറന്നതാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘‘ഞാന്‍ പോലും അറിയാത്ത പല വാർത്തകളും എന്നെ പറ്റി വരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ യു ട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്തെങ്കിലും അപവാദകഥകള്‍ വന്നിട്ടുണ്ടെകില്‍ അതിന്റെ കമന്റ ്സ് വായിക്കും ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ടു തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കും’’.–രേഖ പറഞ്ഞു.

ഇപ്പൊള്‍37 വയസ്സാണെന്നും ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് ‘കൂടുതല്‍ കല്യാണം കഴിച്ചവള്‍’ എന്നാണെന്നും അവർ പറയുന്നു.