ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ സിനിമയുടെ പുതിയ പോസ്റ്റർ എത്തി. നിഗൂഢതകൾ ഒളിപ്പിച്ചാണ് പോസ്റ്ററിന്റെ രൂപകൽപ്പന.
പൊലീസ് വേഷത്തിൽ ആസിഫ് അലി എത്തുന്ന ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നാണ് സൂചന. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ അനശ്വര രാജനാണ് നായിക.
മനോജ് കെ ജയൻ, ഭാമ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം – അപ്പു പ്രഭാകർ, ചിത്രസംയോജനം – ഷമീർ മുഹമ്മദ്.