Thursday 04 February 2021 03:13 PM IST : By സ്വന്തം ലേഖകൻ

മാമാങ്കം ഡാൻസ് സ്റ്റുഡിയോയും സ്കൂളും പ്രവർത്തനം അവസാനിപ്പിക്കുന്നു! സ്ഥാപനം പൂട്ടുന്നതിലേക്കു നയിച്ചത് കോവിഡ് പ്രതിസന്ധികള്‍

rima

അഭിനേത്രിയും നർത്തകിയുമായ റിമ കല്ലിങ്കലിന്റെ സ്വപ്നപദ്ധതിയായിരുന്നു മാമാങ്കം ഡാൻസ് കമ്പനി. ഇപ്പോഴിതാ, ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് റിമ.

കോവിഡ് പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും താരം വ്യക്തമാക്കി.

2014ല്‍ ആണ് മാമാങ്കം ആരംഭിച്ചത്. നൃത്തരംഗത്തെ പരീക്ഷണങ്ങൾക്കായുള്ള ഇടം എന്ന നിലയിലായിരുന്നു മാമാങ്കം സ്റ്റുഡിയോയുടെ ആരംഭം.