Tuesday 08 October 2019 05:17 PM IST : By സ്വന്തം ലേഖകൻ

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ! ഗ്ലാമർ ലുക്കിൽ റിമ; ചിത്രങ്ങൾ വൈറൽ

rk

സ്വിം സ്യൂട്ടിൽ ഹോട്ടായി നടി റിമ കല്ലിങ്കല്‍. ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെയും ജീവിതത്തിലെ നിലപാടുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമ. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നായിരുന്നു താരത്തിന്റെ ചിത്രം കണ്ട ആരാധകരുടെ പ്രതികരണം.

അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി താരം തിരക്കിലാണ്. മാമാങ്കം എന്ന പേരിൽ നൃത്തസംഘത്തിനും റിമ നേതൃത്വം നൽകുന്നുണ്ട്. ഇതിനിടെ വൈറസ് എന്ന ആഷിക്ക് അബു ചിത്രത്തിലൂടെ നിർമാതാവായും റിമ മാറി. വൈറസിൽ സിസ്റ്റർ ലിനിയുടെ വേഷത്തിൽ എത്തിയ റിമയുടെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

അറബിക്കടലിന്റെ റാണി: ദ് മെട്രോ വുമൻ, ജൂതൻ എന്നിവയാണ് റിമയുടെ പുതിയ ചിത്രങ്ങൾ.