Wednesday 21 April 2021 09:31 AM IST : By സ്വന്തം ലേഖകൻ

കുട്ടിമണിയുടെ മാമോദീസ! കുഞ്ഞാവയ്ക്കൊപ്പം റിമിയും മുക്തയും: ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങൾ

rimi

അനിയത്തി റീനു ടോമിയുടെ കുഞ്ഞ് കുട്ടിമണിയുടെ മാമോദീസ ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. ചടങ്ങിന്റെ ചിത്രങ്ങൾ നടി മുക്ത ജോർജും പോസ്റ്റ് ചെയ്തിട്ടുണ്ട്. റിമിയുടെയും റീനുവിന്റെയും സഹോദരൻ റിങ്കുടോമിയുടെ ഭാര്യ കൂടിയാണ് മുക്ത.

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു മാമ്മോദീസ. വെള്ള നിറത്തിലുള്ള ഫ്‌ളോറൽ സാരിയും പച്ചനിറത്തിലുള്ള ബ്ലൗസുമായിരുന്നു ചടങ്ങിൽ റിമിയുടെ വേഷം. പാർട്ടി വെയറിലാണ് മുക്തയും കുടുംബവും. കുട്ടിമണിയെ എടുത്ത് നിൽക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് റിമി പങ്കുവച്ചത്. ചിത്രങ്ങൾക്കു താഴെ ആശംസകളുമായി ആരാധകരും എത്തി.