Monday 06 December 2021 02:51 PM IST : By സ്വന്തം ലേഖകൻ

‘പ്രായം ഒരുപാട് കണക്കു കൂട്ടേണ്ട’: ജനനത്തീയതി കുറിച്ച് രസകരമായ പോസ്റ്റുമായി റിമി ടോമി

rimi

തന്റെ ജനനത്തീയതി കുറിച്ച് രസകരമായ പോസ്റ്റുമായി മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി.

പ്രീഡിഗ്രി പഠനകാലത്ത് സംഗീതമത്സരത്തിൽ പങ്കെടുത്തതിന്റെ പത്രവാർത്തയുടെ ചിത്രം പങ്കിട്ടുകൊണ്ടുള്ള കുറിപ്പിലാണ് റിമി ടോമി തന്റെ ജനനത്തീയതി എഴുതിച്ചേർത്തത്.

1983 സെപ്റ്റംബർ 22നാണ് റിമി ടോമി ജനിച്ചത്. 1999ൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. ആ കാലയളവിൽ പാലാ അൽഫോൻസ കോളജിലെ ഗായകസംഘത്തിനൊപ്പം നിൽക്കുന്നതിന്റെ ചിത്രമാണ് ‘പ്രായം ഒരുപാട് കണക്കു കൂട്ടേണ്ട’ എന്നു കുറിച്ച് റിമി ടോമി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

റിമിക്ക് 38 വയസ്സ് ഉണ്ടെന്നറിഞ്ഞ് അമ്പരന്നിരിക്കുകയാണ് ആരാധകർ. ‘അയ്യോ റിമിക്ക് ഇത്രയും പ്രായമോ’ എന്നാണ് ചിലരുടെ ചോദ്യം.