Wednesday 01 April 2020 10:59 AM IST : By സ്വന്തം ലേഖകൻ

റിമിയെ തോൽപ്പിക്കാനാകില്ല മക്കളേ...! വേണമെങ്കിൽ ഫ്ളാസ്കും ഡംബൽസാകും! വിഡിയോ വൈറൽ

rimi-tomy

ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നയാളാണ് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമൊക്കെ റിമി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്ത് ജിമ്മിൽ പോകാനാകില്ലെങ്കിലും റിമി വർക്കൗട്ട് മുടക്കിയിട്ടില്ല. രസകരമായ ഒരു പരിഹാരമാണ് താരം ഇതിന് കണ്ടെത്തിയിരിക്കുന്നത്.

ഇരുകൈകളിലും ഫ്ളാസ്ക് പിടിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന തന്റെ വിഡിയോ ആണ് റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിഡിയോ ഇതിനോടകം വൈറലാണ്. ഈ ആശയം പറഞ്ഞു തന്നതിന് ട്രെയ്നറിന് നന്ദിയും പറയുകയാണ് റിമി.

പ്രശസ്തരുൾപ്പടെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ലൈക്കും കമന്റും നൽകിയിരിക്കുന്നത്.