Friday 15 October 2021 09:42 AM IST : By സ്വന്തം ലേഖകൻ

സ്വർണ തളികയിൽ ഊണ് കഴിച്ച് റിമി ടോമിയും സഹോദരനും: വിഡിയോ വൈറൽ

rimi

സഹോദരൻ റിങ്കു ടോമിക്കൊപ്പം മഹാരാഷ്ട്രയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കനാ‍ൻ കയറിയതിന്റെ രസകരമായ ഒരു വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി.

‘സ്വർണ്ണത്തളികയിൽ ഒരു ഊണ്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സ്വർണത്തളികയിലാണ് ഇവിടെ ഊണ്. പലവിധ വിഭവങ്ങൾ ഓരോന്നായി റിമി രുചിച്ചു നോക്കുന്നതും ഓരോ വിഭവത്തിന്റെയും പേരും പ്രത്യേകതകളും വിവരിക്കുന്നതും വിഡിയോയിൽ കാണാം.

ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ കണ്ടപ്പോൾ താൻ അദ്ഭുതപ്പെട്ടു പോയി എന്നും രണ്ടു പേർ ചേർന്ന് വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നും റിമി പറയുന്നു. ഭക്ഷണത്തിന്റെ ബിൽ റിമി പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്.