Tuesday 04 May 2021 11:46 AM IST : By സ്വന്തം ലേഖകൻ

ദാവണി പെണ്ണാളേ....! നാടൻ പെണ്ണായി, നിറ ചിരിയോടെ റിമി: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

rimi

മലയാളത്തിന്റെ പ്രിയഗായിക റിമി ടോമിയുടെ ദാവണി ലുക്കിലുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ക്യൂട്ട് ലുക്കിലാണ് താരം. നിറചിരിയോടെ, നാടൻ പെണ്ണായുള്ള താരത്തിന്റെ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

സോഷ്യൽ മീഡിയയില്‍ സജീവ സാന്നിധ്യമാണ് റിമി. നടിയും അവതാരകയുമൊക്കെയായ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു യൂ ട്യൂബ് വിഡിയോ 1 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. സഹോദരി റീനുവിന്റെ ഇളയ മകളുടെ മാമോദീസാ ചടങ്ങിന്റെ വിഡിയോയാണ് റിമി പങ്കുവച്ചത്.