Wednesday 24 June 2020 09:45 AM IST : By സ്വന്തം ലേഖകൻ

ലോക്ക് ഡൗണിനു ശേഷം ആദ്യം...! ആ സന്തോഷം പങ്കുവച്ച് റിമി: ചിത്രങ്ങൾ വൈറൽ

rimi-tomy

മലയാളത്തിന്റെ പ്രിയഗായികയും അവതാരകയുമാണ് റിമി ടോമി. ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ആരാധകരുമായി സംവദിക്കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ, ലോക്ക് ഡൗണിനു ശേഷമുള്ള ആദ്യ ടി.വി ഷോ ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങി നിൽക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവച്ചിരിക്കുകയാണ് റിമി. റിമി പങ്കുവച്ച ചിത്രം ഇതിനോടകം വൈറൽ ആണ്.