Wednesday 07 July 2021 10:36 AM IST : By സ്വന്തം ലേഖകൻ

‘എന്നെ എന്നെക്കാൾ ഏറ്റവും നന്നായി മനസ്സിലാക്കിയ ചുരുക്കം ചിലരിൽ ഒരാളാണ് നീ, എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്നു പ്രാർഥിക്കുന്നു’! റിമിയുടെ കുറിപ്പ്

rimi

മലയാളത്തിന്റെ പ്രിയയുവഗായകരാണ് വിധു പ്രതാപും റിമി ടോമിയും. അടുത്ത സുഹൃത്തുക്കളുമാണ് ഇരുവരും. ഇപ്പോഴിതാ, വിധുവിനൊപ്പമുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച്, തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് റിമി കുറിച്ചതാണ് വൈറൽ.

‘‘വിധൂ, നീയാണ് എന്റെ നല്ല സുഹൃത്ത്. ഞാൻ ഏറ്റവും കൂടുതൽ വഴക്കിടുന്നത് നിന്നോടാണേലും കൂടെയുള്ളപ്പോൾ ഒരു പോസിറ്റീവ് എനർജി തന്നെയാണ്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കളിയാക്കാനും ചിരിക്കാനും അത് ചിലരോട് മാത്രമേ നമുക്കു പറ്റൂ. എന്നെ എന്നെക്കാൾ ഏറ്റവും നന്നായി മനസ്സിലാക്കിയ ചുരുക്കം ചിലരിൽ ഒരാളാണ് നീ. എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്നു പ്രാർഥിക്കുന്നു’’.– റിമി കുറിച്ചു.

ഈ പോസ്റ്റിന്, ‘ഞങ്ങളെ വേണ്ടല്ലേ...വിളിക്ക് വേഗം തിരിച്ചു വിളിച്ചേ...’ എന്നാണ് ഇവരുടെ പൊതു സുഹൃത്തായ സിതാര കൃഷ്ണകുമാർ കമന്റിട്ടിരിക്കുന്നത്.