Tuesday 13 July 2021 02:48 PM IST : By സ്വന്തം ലേഖകൻ

പേരിൽ ചെറിയൊരു തെറ്റുണ്ടെങ്കിലും നമ്മള്‍ ഉദ്ദേശിച്ച ആള് തന്നെ: സ്കൂള്‍ കാല ചിത്രം പങ്കുവച്ച് റിമി

rimi

1997ലെ റവന്യു ജില്ലാ കലോത്സവത്തിൽ ലളിത ഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയപ്പോൾ പത്രത്തിൽ വന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി.

പാലായിലെ സെന്റ് മേരീസ് ഗേൾസ് സ്കൂളിൽ പഠിക്കുമ്പോഴാണ് കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ റിമിയുടെ നേട്ടം.

എന്നാൽ പത്രത്തിൽ വന്ന പേരിൽ അക്ഷരത്തെറ്റുള്ളത് കമന്റിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.

ഗായിക, അവതാരക,നടി എന്നീ നിലകളിൽ ശ്രദ്ധേയയാണ് റിമി. സോഷ്യൽ മീഡിയയിലും താരം സജീവസാന്നിധ്യമാണ്.