Tuesday 13 April 2021 10:05 AM IST : By സ്വന്തം ലേഖകൻ

‘ചാമ്പയ്ക്ക വേണോ, ഇത് ഡ്യൂപ്ലിക്കേറ്റല്ല ഒറിജിനല്‍ തന്നെ’! പൊന്നോമനകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് റിമി

rimi

സഹോദരങ്ങളുടെ മക്കളും തന്റെ പൊന്നോമനകളുമായ കൺമണിക്കും കുട്ടാപ്പിക്കുമൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. നല്ല ചുവപ്പ് നിറത്തിലുള്ള ഒരു കുല ചാമ്പയ്ക്കയ്ക്ക് ഒപ്പമാണ് മൂവരും ചിത്രത്തിൽ. ‘ചാമ്പയ്ക്ക വേണോ. ഇത് ഡ്യൂപ്ലിക്കേറ്റല്ല ഒറിജിനല്‍ തന്നെ’ എന്നാണ് ചിത്രത്തിനൊപ്പം റിമി കുറിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ ഗായികയും അവതാരകയുമാണ് റിമി ടോമി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. പുതിയ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.