Monday 20 September 2021 12:31 PM IST : By സ്വന്തം ലേഖകൻ

ഇപ്പോൾ ഇവിടെ വന്നു പോയത് ‘മോഹൻലാൽ’ തന്നെയല്ലേ ? എനിക്കിന്നും അതിനുത്തരമില്ല...: കുറിപ്പ്

mohanlal

വാഗമണിലെ ഋതംഭര എക്കോ സ്പിരിറ്റ്വല്‍ കമ്മ്യൂണിലേക്ക് മോഹൻലാൽ നടത്തിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ. ഋതംഭരയിലെ ആർ രാമാനന്ദ് ആണ് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നത്.

ആർ. രാമാനന്ദ് പങ്കുവച്ച കുറിപ്പ് –

ഏതാണ്ട് രണ്ടു മണിക്കൂർ ദൂരം ചുരം കയറി വാഗമൺ താണ്ടി പശുപാറയിൽ എത്തണം ലാലേട്ടന് കുളമാവിൽ നിന്ന് ഋതംഭര വരെ എത്താൻ. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും ? ഞാൻ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ , ഷൂട്ടിംഗ് തിരക്കിനിടയിൽ അത്ര ദൂരം സഞ്ചരിക്കണോ ? ഒരുപാട് ദൂരം എന്നുപറഞ്ഞാൽ എത്ര ദൂരം? രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ...? അതൊക്കെ ഇഷ്ടമുണ്ടെങ്കിൽ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി....

ഇന്നായിരുന്നു ആ ദിനം... ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും.. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ..

ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം ?

ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട !

ലാലേട്ടൻ കൃത്യസമയത്ത് എത്തി , പ്രാതലുണ്ടു , നമ്മുടെ മുഴുവൻ സ്ഥലവും കാടും, മേടും, മലയും , ഏല ചോലയും , വനചോലയും , വെള്ള ചാട്ടവും , നടന്നു കണ്ടു , എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും , ആകാംഷയും , ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു ...

ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയർമാൻ) ടെലികോൾ ചെയ്തു സുഖാന്വേഷണങ്ങൾ നടത്തി , ഋതംഭര കുടുംബത്തെ ചേർത്തുപിടിച്ചു ചിത്രങ്ങൾ എടുത്തു ... എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു ....ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി .....

ലാലേട്ടൻ വന്നു പോയപ്പോൾ എല്ലാവരും സംശയത്തോടെ എന്നോട് ചോദിച്ചു ....

ഇപ്പോൾ ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേ ?

എനിക്കിന്നും അതിനുത്തരമില്ല ....

സ്റ്റേഹം ലാലേട്ടാ ...

ആർ രാമാനന്ദ്

ഋതംഭര എക്കോ സ്പിരിറ്റ്വൽ കമ്മ്യൂൺ

വാഗമൺ