Thursday 09 September 2021 11:46 AM IST : By സ്വന്തം ലേഖകൻ

കഴിഞ്ഞ 13 ഭാഗ്യ വര്‍ഷങ്ങളുടെ ആഘോഷം ആണ് നാളെ: സന്തോഷം പങ്കുവച്ച് മിഥുൻ: ആശംസകളുമായി ആരാധകർ

mithun

നടനും അവതാരകനുമായ മിഥുൻ രമേശും ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഇരുവരും ഒന്നിച്ചുള്ള സോഷ്യൽ മീഡിയ വിഡിയോകൾ വളരെ വേഗമാണ് വൈറലാകുക.

ഇപ്പോഴിതാ, തങ്ങളുടെ 13–ാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് മിഥുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ് ശ്രദ്ധേയം.

‘13 unlucky number ആണോ ? പക്ഷെ കഴിഞ്ഞ 13 ഭാഗ്യ വര്‍ഷങ്ങളുടെ ആഘോഷം ആണ് നാളെ. September 9th - we celebrate our 13th anniversary ( നേരത്തെ കണക്കു തെറ്റി 12 എന്ന് പറഞ്ഞുപോയതിലുള്ള ക്ഷമ ഈ അവസരത്തിൽ രേഖപെടുത്തുന്നു )’ .– ലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മിഥുൻ കുറിച്ചു. നിരവധി പേരാണ് പ്രിയദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.