Friday 09 September 2022 10:25 AM IST : By സ്വന്തം ലേഖകൻ

ദുരൂഹതയും ആകാംക്ഷയും നിറച്ച് ‘റോഷാക്ക്’വരുന്നു: ട്രെയിലർ ശ്രദ്ധേയമാകുന്നു

rorschach

മമ്മൂട്ടി നായകനാകുന്ന സൈക്കളോജിക്കൽ ത്രില്ലർ റോഷാക്കിന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ദുരൂഹതയും ആകാംക്ഷയും ഒരുപോലെ നിലനിർത്തുന്ന ട്രെയിലറിൽ മമ്മൂട്ടിയുടെ പ്രകടനമാണ് പ്രധാന ആകർഷണം.

നിസാം ബഷീര്‍ ഒരുക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ നിര്‍മാണവും മമ്മൂട്ടിയാണ്.

ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ അവസാനം ചിത്രം തിയറ്ററുകളിലെത്തും.