Friday 27 November 2020 09:25 AM IST : By സ്വന്തം ലേഖകൻ

ഹൽദി ആഘോഷമാക്കി കിച്ചുവും റോഷ്നയും! ചിത്രങ്ങൾ പങ്കുവച്ച് താരം

roshna

നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും നടി റോഷ്ന ആൻ റോയിയും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെയായിരുന്നു. ഇപ്പോഴിതാ, ഇവരുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും വൈറലാകുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ റോഷ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.