Wednesday 18 November 2020 12:33 PM IST : By സ്വന്തം ലേഖകൻ

സിനിമാ മോഹികളെ ഇതിലേ ; റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റാകാൻ അവസരം !!!

hg

ഉദയനാണ് താരം മുതൽ പ്രതിപൂവൻ കോഴി വരെ മലയാളികൾക്ക് പ്രിയങ്കരങ്ങളായ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. ഏറ്റവും പുതിയതായി ദുൽഖർ സൽമാനൊപ്പം തുടങ്ങുന്ന സിനിമയിൽ പുതുമുഖങ്ങളായ അഭിനയതാക്കളെ തേടുന്നു എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോളിതാ സിനിമാ സ്നേഹികൾക്ക് വലിയൊരു സന്തോഷവാർത്തകൂടെ ഒരുക്കിയിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്.

സിനിമയിൽ പത്ത് വർഷകാലം അസിസ്റ്റ് ഡയറക്ടറായി നിന്നയാളാണ് താനെന്നും, അതുകൊണ്ട് തന്നെ സംവിധാന സഹായികളാകാൻ ആഗ്രഹിക്കുന്നവർക്ക് അവസരം കൊടുക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് അദ്ദേഹം പുതിയ പോസ്റ്റിൽ പറയുന്നത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കി,  ദുല്‍ഖർ സൽമാനും  റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന പോലീസ് ചിത്രത്തിലായിരിക്കും ഈ സുവർണ്ണാവസരം. ഇതിനായി വിശദമായ ബയോഡേറ്റയും സംവിധായക പ്രതിഭ തെളിയിക്കുന്നതായി നിങ്ങൾ ചെയ്ത ഏതെങ്കിലും ഷോർട്ഫിലിമോ, ടെലിഫിലിമോ ഏതെങ്കിലും സർഗാത്മക സൃഷ്ടിയോ അദ്ദേഹത്തിന്റെ അസോസിയേറ്റിന്റെ ഈ – മെയിൽ ഐഡിയിലേക്ക് അയച്ചുകൊടുക്കുകയാണ് വേണ്ടത് (dineshmenon73@gmail.com ). തിരഞ്ഞെടുക്കുന്നവരെ സൂം കോളിലൂടെ പരിചയപ്പെടുകയും സംവദിക്കുകയുമായിരിക്കും ചെയ്യുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.

Tags:
  • Movies