Tuesday 01 November 2022 02:11 PM IST : By സ്വന്തം ലേഖകൻ

‘ഷെട്ടി’ സാന്നിധ്യം ഇനി മലയാളത്തിലും: രാജ്.ബി.ഷെട്ടിയുടെ ‘രുധിരം’

aparna-balamurali

കന്നട താരം രാജ് ബി. ഷെട്ടി മലയാളത്തിൽ. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് അപര്‍ണ ബാലമുരളിയാണ്.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലൻ നിർമ്മിക്കുന്ന രുധിരം മലയാളം, കന്നഡ,തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത് .

സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി, ജോസഫ് കിരണ്‍ ജോര്‍ജ് എന്നിവർ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.