Tuesday 09 August 2022 11:31 AM IST : By സ്വന്തം ലേഖകൻ

സാബുമോന്റെ മാതാവ് നിര്യാതയായി: ആദരാഞ്ജലികള്‍ അർപ്പിച്ച് സിനിമാ ലോകം

sabumon

നടനും ടെലിവിഷന്‍ അവതാരകനുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ. എച്ച്. നിര്യാതയായി. എഴുപത്തിരണ്ട് വയസ്സായിരുന്നു. രാവിലെ തിരുവല്ലയുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ കാരണങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. കായംകുളം കയ്യാലക്കൽ ഹൗസിൽ (പട്ടന്റെ പറമ്പിൽ) അബ്ദുസമദിന്റെ ഭാര്യയാണ്. സാബുമോനെ കൂടാതെ ലിജിമോൾ, ബാബുമോൻ എന്നിവരാണ് മറ്റു മക്കൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കായംകുളം ശഹീദാർ പള്ളിയിൽ വച്ച് നടക്കും.