Tuesday 29 June 2021 10:35 AM IST : By സ്വന്തം ലേഖകൻ

‘അധികം തടി വക്കണ്ടാട്ടോ.... അപ്പൊ ഒരു അമ്മായി ലുക്ക്‌ തോന്നുന്നു.....’! തകർപ്പൻ മറുപടിയുമായി സാധിക

sadhika

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ബോഡി ഷെയ്മിങ് കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി നടി സാധിക വേണു ഗോപാൽ.

‘അധികം തടി വക്കണ്ടാട്ടോ.... അപ്പൊ ഒരു അമ്മായി ലുക്ക്‌ തോന്നുന്നു.....’ എന്നാണ് സാധികയുടെ ഒരു പോസ്റ്റിനു താഴെ ഒരാൾ കമന്റുമായി എത്തിയത്.

ഇതിന്, ‘ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ... ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാൻ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചോളും. ചേട്ടൻ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി...’എന്നാണ് സാധിക മറുപടി കുറിച്ചത്.

സാധികയുടെ മറുപടിക്ക് കയ്യടിയുമായി ആരാധകരും എത്തി.