Thursday 16 January 2020 11:11 AM IST : By സ്വന്തം ലേഖകൻ

സ്വപ്നങ്ങള്‍, ഫാന്റസി, പാഷൻ....! പുതിയ ടാറ്റൂ പങ്കുവച്ച് സാധിക: പോസ്റ്റ് വൈറൽ

sadhika

വലതു കാലില്‍ കുത്തിയ പുതിയ ടാറ്റൂ പങ്കുവച്ച് മിനിസ്ക്രീൻ താരം സാധിക വേണുഗോപാൽ. സാധികയുടെ രണ്ടാം ടാറ്റൂവാണ് ഇത്. ടാറ്റൂ കുത്തുന്നതിന്റെ വിഡിയോയും ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സാധിക ആദ്യം ടാറ്റൂ കുത്തിയത് കയ്യിലാണ്.

‘ഇതെന്റെ രണ്ടാം ടാറ്റു. നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ ആദ്യ ടാറ്റു എന്റെ കുടുംബവുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തവണത്തെ ടാറ്റു സ്വപ്നങ്ങളും ഫാന്റസിയും പാഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.’–ടാറ്റു വിഡിയോ പങ്കുവച്ച് രാധിക കുറിച്ചു.