Tuesday 12 January 2021 02:16 PM IST : By സ്വന്തം ലേഖകൻ

മൂന്ന് പതിറ്റാണ്ടിന്റെ അനുഭവങ്ങളും തമാശകളുമായി സാജൻ പള്ളുരുത്തി! ‘ആശകൾ തമാശകൾ’ മമ്മൂട്ടി പ്രകാശനം ചെയ്തു

sajan-

നടനും മിമിക്രി കലാകാരനുമായ സാജൻ പള്ളുരുത്തിയുടെ

‘ആശകൾ തമാശകൾ’ എന്ന ഓർമ്മപ്പുസ്തകത്തിന്റെ പ്രകാശനം മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നടൻ സലിം കുമാറിന് നൽകി നിർവഹിച്ചു. ഇതിന്റെ ചിത്രം നടനും സംവിധായകനുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

മൂന്ന് പതിറ്റാണ്ടുകളായി മലയാള ഹാസ്യ ലോകത്തെ നിറസാന്നിധ്യമായ സാജൻ പള്ളുരുത്തിയുടെ രചനയിൽ പിറന്ന സൂപ്പർഹിറ്റ് കോമഡികളും വേദികളിലെ അനുഭവങ്ങളുമാണ് പുസ്തകത്തിൽ.

രമേഷ് പിഷാരടി, സോഹൻ സീനുലാൽ എന്നിവർ ചടങ്ങിനുണ്ടായിരുന്നു.